പാമ്പ് ഓട്ടോക്കുള്ളില്‍ കയറിപ്പറ്റി; വനപാലകര്‍ സാഹസികമായി പുറത്തെടുത്തു.


താമരശ്ശേരി: ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോക്കുള്ളില്‍ പാമ്പ് കയറിപ്പറ്റി. താമരശ്ശേരി ചുങ്കം ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയുടെ ബോഡിക്ക് അടിയിലാണ് പാമ്പ് കയറി പറ്റിയത്. ഇരുമ്പിന്‍ ചീടന്‍കുന്ന് സക്കീര്‍ എന്ന ബാബുവിന്റെ ഓട്ടോറിക്ഷയുടെ ബോഡിക്ക് അടിയിയിലാണ് പാമ്പിനെ കണ്ടത്. സ്റ്റാന്റില്‍ ഉണ്ടായിരുന്ന മറ്റു ഡ്രൈവര്‍മാരാണ് ഓട്ടോറിക്ഷക്കടിയില്‍ പാമ്പിനെ കണ്ടത്.
പുറത്ത് ചാടിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ നിന്നും ആര്‍ ആര്‍ ടി സംഘം എത്തി പാമ്പിനെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. തുടര്‍ന്ന് ഓട്ടോറിക്ഷ ഫോറസ്റ്റ് റെയിഞ്ച് ഓഫിസില്‍ എത്തിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പാമ്പിനെ പുറത്തെടുത്തത്. വന പ്രദേശത്ത് കണ്ടുവരുന്ന വിഷമില്ലാത്ത പാമ്പാണ് ഇതെന്ന് വനപാലകര്‍ പറഞ്ഞു.

വീഡിയോ….

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍