കന്നൂട്ടിപ്പാറയിൽ റേഷൻ കട അനുവദി ക്കണമെന്നാവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി


താമരശ്ശേരി താലൂക്കിലെ കട്ടിപ്പാറ പഞ്ചായത്തിലെ മലയോര ഗ്രാമമായ കന്നൂട്ടിപ്പാറയിൽ റേഷൻ കട ആരംഭിക്കണമെന്നാവശ്യപ്പെട്ട്,  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് കന്നൂട്ടിപ്പാറ വാർഡ് മെമ്പർ എ.കെ.അബൂബക്കർ കുട്ടി, ബഹു: എം.കെ.മുനീർ എം.എൽ.എയുടെ ശുപാർശയോടെ, ബഹു:സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിക്ക്, തിരുവനന്തപുരം സെക്രട്ടേറിയേറ്ററിലെ മന്ത്രിയുടെ ഓഫീസിൽ വെച്ച് നിവേദനം നൽകി. ഈ പ്രദേശത്തു നിന്നും 5 കിലോമീറ്ററോളം ദൂരെയുള്ള പ്രദേശങ്ങളിൽ പോയിട്ടാണ് ഇവിടെയുള്ള ജനങ്ങൾ റേഷൻ സാധനങ്ങൾ വാങ്ങിക്കുന്നത്.പൊതുഗതാഗത സൗകര്യമില്ലാത്ത ഇവിടേക്ക് ഓട്ടോറിക്ഷകളെയും, മറ്റ് ടാക്സി വാഹനങ്ങളെയുമാണ് ആശ്രയിക്കുന്നത്. 200 ഓളം രൂപ ടാക്സി വാഹനങ്ങൾക്ക് വാടക നൽകിയാണ് റേഷൻ സാധനങ്ങൾ വീടുകളിലെത്തിക്കുന്നത്.കന്നൂട്ടിപ്പാറയിൽ റേഷൻ കട ആരംഭിക്കുകയാണെങ്കിൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്രഥമാവും.ജനങ്ങളുടെ ഈ ദുരവസ്ഥ മനസ്സിലാക്കി എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ച റേഷൻ കട അനുവദിച്ച തരണമെന്ന് മന്ത്രിയോട് അഭ്യർത്ഥിക്കുകയും, ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് പറയുകയും ചെയതു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍