മലപ്പുറത്തെ മയക്കുമരുന്ന് നൽകി പീഡനം ആസൂത്രിതം, പെൺകുട്ടിയെ ആദ്യം മയക്കുമരുന്നിന് അടിമയാക്കി

മ​​ല​​പ്പു​​റം: മ​​ല​​പ്പു​​റ​​ത്തു പ​​തി​​ന​​ഞ്ചു​​കാ​​രി​​യെ ത​​ട്ടി​​ക്കൊ​​ണ്ടു പോ​​യി മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കി പീ​​ഡി​​പ്പി​​ച്ച കേ​​സി​​ൽ പു​​റ​​ത്തു​​വ​​രു​​ന്ന​​തു ഞെ​​ട്ടി​​ക്കു​​ന്ന വി​​വ​​ര​​ങ്ങ​​ൾ. സം​​ഭ​​വ​​ത്തി​​ൽ അ​​റ​​സ്റ്റി​​ലാ​​യ മൂ​​ന്നു പേ​​ർ റി​​മാ​​ൻ​​ഡി​​ലാ​​യി​​ട്ടു​​ണ്ട്. പ​​തി​​ന​​ഞ്ചു​​കാ​​രി​​ക്കു ഒരു വർഷത്തിലേറെയായി മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കി​​യി​​രു​​ന്നെ​​ന്ന വി​​വ​​ര​​മാ​​ണ് പു​​റ​​ത്തു​​വ​​രു​​ന്ന​​ത്.

കു​​ഴി​​മ​​ണ്ണ ക​​ടു​​ങ്ങ​​ല്ലൂ​​ർ ക​​ണ്ണാ​​ടി​​പ്പ​​റ​​ന്പ് ന​​വാ​​സ് ഷെ​​രീ​​ഫ് (24), കാ​​വ​​നൂ​​ർ താ​​ഴ​​ത്തു​​വീ​​ട​​ൻ മു​​ഹ​​മ്മ​​ദ് (22), പു​​ൽ​​പ്പ​​റ്റ പൂ​​ക്ക​​ള​​ത്തൂ​​ർ ക​​ണ​​യം​​കോ​​ട്ടി​​ൽ ജാ​​വി​​ദ് (26) എ​​ന്നി​​വ​​രെ​​യാ​​ണ് എ​​ട​​വ​​ണ്ണ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

കഴിഞ്ഞ ഫെബ്രുവരിയിലും സമാനമായ സംഭവം മലപ്പുറത്തു നടന്നിരുന്നു. കൽപകഞ്ചേരിയിൽ നടന്ന സംഭവത്തിൽ പതിന്നാലുകാരിയെയാണ് ലഹരിക്ക് അടിമയാക്കി പീഡനത്തിന് ഇരയാക്കിയത
ഇ​​ൻ​​സ്റ്റ​​ഗ്രാ​​മി​​ലൂ​​ടെ​​യാ​​ണ് ഇ​പ്പോഴത്തെ കേസിലെ പതിനഞ്ചുകാരിയെ പ്രതികൾ പ​​രി​​ച​​യ​​പ്പെ​​ട്ട​​ത്. പ്ര​​ണ​​യം ന​​ടി​​ച്ചു പെ​​ൺ​​കു​​ട്ടി​​യെ മ​​യ​​ക്കു​​മ​​രു​​ന്നു കെ​​ണി​​യി​​ൽ വീ​​ഴ്ത്തു​​ക​​യാ​​യി​​രു​​ന്നെ​​ന്നാ​​ണ് സൂ​​ച​​ന. മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കി പെ​​ൺ​​കു​​ട്ടി​​യെ അ​​തി​​ന്‍റെ അ​​ടി​​മ​​യാ​​ക്കി മാ​​റ്റി.

പെ​​ൺ​​കു​​ട്ടി മ​​യ​​ക്കു​​മ​​രു​​ന്നി​​ന് അ​ടി​മ​യാ​യി എ​​ന്നു ക​​ണ്ടു​​ക​​ഴി​​ഞ്ഞ​​പ്പോ​​ൾ മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കു​​ന്ന​​തു പ്ര​​തി​​ക​​ൾ കു​​റ​​ച്ചു​​കൊ​​ണ്ടു​​വ​​ന്നു. ഇ​​തോ​​ടെ ല​​ഹ​​രി കി​​ട്ടാ​​തെ അ​​സ്വ​​സ്ഥ​​യാ​​യ പെ​​ൺ​​കു​​ട്ടി അ​​തു ല​​ഭി​​ക്കാ​​നാ​​യി ഇ​​വ​​രെ വി​​ളി​​ച്ചു​​തു​​ട​​ങ്ങി.

ഇ​​തു മു​​ത​​ലെ​​ടു​​ത്താ​​ണ് പ്ര​​തി​​ക​​ൾ ത​​ന്ത്ര​​പ​​ര​​മാ​​യി പെ​​ൺ​​കു​​ട്ടി​​യെ കെ​​ണ​​യി​​ലാ​​ക്കി​​യ​​ത്. ത​​ങ്ങ​​ൾ പ​​റ​​യു​​ന്ന സ്ഥ​​ല​​ത്ത് എ​​ത്തി​​യാ​​ൽ മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കാ​​മെ​​ന്നു പെ​​ൺ​​കു​​ട്ടി​​യെ വി​​ശ്വ​​സി​​പ്പി​​ച്ചു. ഈ ​​മാ​​സം എ​​ട്ടി​​നാ​​യി​​രു​​ന്നു സം​​ഭ​​വം. മ​​യ​​ക്കു​​മ​​രു​​ന്നു ന​​ൽ​​കാ​​മെ​​ന്നു വി​​ശ്വ​​സി​​പ്പി​​ച്ചു പെ​​ൺ​​കു​​ട്ടി​​യെ കാ​​റി​​ൽ ക​​യ​​റ്റി ക​​രി​​പ്പൂ​​ർ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​നു സ​​മീ​​പ​​മു​​ള്ള സ്വ​​കാ​​ര്യ ഹോ​​ട്ട​​ലി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

രാ​​ത്രി​​യി​​ൽ ക​​ഞ്ചാ​​വു ന​​ൽ​​കി. പി​​ന്നീ​​ട് മ​​റ്റു മ​​യ​​ക്കു​​മ​​രു​​ന്നും ന​​ൽ​​കി ക്രൂ​​ര​​മാ​​യി ലൈം​​ഗി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നാ​​ണ് കേ​​സ്. സം​​ഭ​​വ​​ത്തി​​ൽ പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. പ്ര​​തി​​ക​​ൾ​​ക്കെ​​തി​​രെ കേ​​ര​​ള പോ​​ലീ​​സ് ആ​​ക്ട് 57 പ്ര​​കാ​​രം എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍