വീട്ടമ്മയെ കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; വിൽക്കാനുള്ള ശ്രമത്തിനിടെ ബന്ധുവും മക്കളും അറസ്റ്റിൽ
വ്യാഴാഴ്ച ഉച്ചയ്ക്ക് ഖദീജയുടെ പത്തു പവന്റെ മാല മോഷ്ടിച്ച് വിൽക്കാൻ ശ്രമം നടത്തിയിരുന്നു. കടക്കാരൻ സംശയം തോന്നി പൊലീസിൽ അറിയിച്ചു. തുടർന്ന് ഖദീജയെ വിളിച്ചു വരുത്തിയെങ്കിലും പരാതിയില്ലെന്ന് അറിയിച്ചതോടെ ഒത്തുതീർപ്പാവുകയുമായിരുന്നു. എന്നാൽ ഇന്നലെ രാത്രിയിൽ തന്നെ ഇവർ ഖദീജയെ കൊലപ്പെടുത്തി ആഭരണങ്ങൾ കൈക്കലാക്കി.
അതേ കടയിൽ തന്നെ വീണ്ടും വിൽക്കാൻ ചെന്നതോടെ കടക്കാരൻ വീണ്ടും പൊലീസിൽ അറിയിച്ചു. തുടർന്ന് പൊലീസ് ഖദീജയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. തുടർന്ന് ഷീജയെയും യാസിറിനെയും അറസ്റ്റ് ചെയ്തു. ഷൊർണൂർ ഡിവൈ.എസ്.പി. വി. സുരേഷ്, ഒറ്റപ്പാലം സി.ഐ. വി. ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍