പുതിയ റേഷന്‍ കാര്‍ഡിനും നിലവിലുള്ള റേഷന്‍ കാര്‍ഡില്‍ തിരുത്തലുകള്‍ വരുത്തുന്നതിനുമുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ അക്ഷയ വഴി സമര്‍പ്പിക്കുന്നതിന് അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ കെ. രാജീവ് അറിയിച്ചു.


റേഷന്‍ കാര്‍ഡ് സംബന്ധിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എപ്പോഴും സമര്‍പ്പിക്കാം.
റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട തെറ്റുകള്‍ തിരുത്തുന്നതിനുള്ള അപേക്ഷകള്‍ ഒരു നിശ്ചിത തീയതിയ്ക്ക് ശേഷം നല്‍കുന്നതിന് സാധിക്കില്ല എന്ന രീതിയിലുള്ള സാമൂഹ്യമാധ്യമങ്ങളിലുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍