കോണ്‍ഗ്രസ് വേദികളില്‍ ഇനി ചര്‍ക്കയുള്ള കൊടി മാത്രം; കൈപ്പത്തി വേണ്ട
കോണ്‍ഗ്രസിന്റെ വേദികളില്‍ ഇനി ചര്‍ച്ച മുദ്രണം ചെയ്ത കൊടി മാത്രമേ ഉപയോഗിക്കാവൂവെന്ന് കെപിസിസിയുടെ നിര്‍ദേശം. കൈപ്പത്തിമുദ്രയുള്ള കൊടിയാണ് വ്യാപകമായി ഉപയോഗിക്കുന്നത്. ഇതൊഴിവാക്കണമെന്നാണ് നിര്‍ദേശം.
കൈപ്പത്തി മുദ്രയുള്ള കൊടി തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. പുതുതായി രൂപവത്കരിച്ച കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികളില്‍ ഉയര്‍ത്തേണ്ട ചര്‍ച്ച മുദ്രണം ചെയ്ത കൊടി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ കൈമാറി.
1500 യൂണിറ്റ് കമ്മിറ്റികളാണ് പുതുതായി തുടങ്ങിയിട്ടുള്ളത്. ഗാന്ധി ജയന്തി ദിനത്തില്‍ ഇവയുടെ ഉദ്ഘാടനം നടക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍