പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, കുഞ്ഞിന്റെ മൃതദേഹം മറവുചെയ്തു; പ്രതി പിടിയില്‍

കൊല്ലങ്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവിനെ പോക്സോനിയമപ്രകാരം കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലങ്കോട് സ്വദേശിനി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ആനമാറി സ്വദേശി പ്രവീൺകുമാറിനെയാണ് (25) സി.ഐ. എ. വിപിൻദാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചരാത്രി കൊല്ലങ്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പെൺകുട്ടി ജീവനില്ലാത്ത പെൺകുഞ്ഞിനെ പ്രസവിച്ചിരുന്നത്. കുഞ്ഞിന്റെ മൃതദേഹം പ്രവീൺകുമാർ കൊണ്ടുപോയി വീടിന് സമീപം മറവുചെയ്തിരുന്നു. സംഭവത്തെപ്പറ്റി ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്നാണ് നടപടി.

ചിറ്റൂർ തഹസിൽദാർ ഡി. അമൃതവല്ലിയുടെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്ത് പോലീസ് സർജൻ പോസ്റ്റ് മോർട്ടം നടത്തി. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍