1200 കിലോ തൂക്കം ; മദ്യം കഴിക്കും ; 21 കോടി വിലയിട്ട ഭീമന്‍ പോത്ത് സുല്‍ത്താന് അന്ത്യം
കർണാൽ: വാർത്തകളിൽ നിറഞ്ഞുനിന്ന ഹരിയാനയിലെ ഭീമൻ പോത്ത് സുൽത്താൻ ജോട്ടെ ചത്തു. ഹൃദയാഘാതമാണ് സുൽത്താന്റെ ജീവനെടുത്തത്. നെയ്യ് അടക്കം കഴിച്ചിരുന്ന സുൽത്താന് വൈകുന്നേരം മദ്യം കഴിക്കുന്ന ശീലവുമുണ്ടായിരുന്നു. ഹരിയാനയിലെ കൈത്തലിലെ നരേഷ് ബെനിവാലെയുടേതായിരുന്നു 21 കോടിയോളം രൂപ വില പറഞ്ഞ സുൽത്താൻ പോത്ത്. കോടികൾ വാഗ്ദാനം വന്നപ്പോഴും സുൽത്താനെ വിൽക്കുന്നില്ലെന്നായിരുന്നു ഉടമസ്ഥൻ നരേഷ് ബെനിവാളിന്റെ നിലപാട്.
1200 കിലോ തൂക്കമുണ്ടായിരുന്ന ഭീമൻ പോത്തായിരുന്നു സുൽത്താൻ. ആറടി നീളമുണ്ടായിരുന്ന സുൽത്താൻ 15 കിലോ ആപ്പിളും 20 കിലോ കാരറ്റുമാണ് ഓരോ ദിവസവും അകത്താക്കിയിരുന്നത്. ഇതിന് പുറമേ പാലും കിലോ കണക്കിന് പച്ചിലയും വൈക്കോലും ആഹാരമാക്കിയിരുന്നു. വൈകുന്നേരങ്ങളിൽ വീര്യം കുറഞ്ഞ മദ്യം കുടിക്കുന്നതും സുൽത്താന്റെ സവിശേഷതയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍