കളവ് കേസില്‍ പ്രതിയായ പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍
താമരശ്ശേരി: കളവ് കേസില്‍ പ്രതിയായ പിടിക്കിട്ടാപുള്ളി എട്ട് വര്‍ഷത്തിന് ശേഷം പിടിയില്‍. അമ്പായത്തോട് സ്വദേശിയായ മുരുകന്‍ എന്ന മുരുകേഷിനെ(26)യാണ് താമരശ്ശേരി സി ഐ അഗസ്റ്റിന്റെ നേതൃത്വത്തില്‍ എസ് ഐ. വി കെ സുരേഷ്, എ എസ് ഐമാരായ ഷര്‍ഷിദ്, രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന്് അറസ്റ്റ് ചെയ്തത്.
2013 ഒക്ടോബര്‍ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം. താമരശ്ശേരി കോരങ്ങാട് കൊക്കവേരുമ്മല്‍ പി കെ എസ്റ്റേറ്റിലെ റാട്ടയുടെ വാതില്‍ തകര്‍ത്ത് റബ്ബറും 200 കിലോ ഒട്ടുപാലും മോഷ്ടിച്ച് വിലപ്പന നടത്തിയ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മൂന്നാം പ്രതിയായ മുരുകേഷ് കോടതിയില്‍ നിന്നും ജാമ്യത്തി
ലിറങ്ങി തിരൂര്‍, മഞ്ചേരി, മുക്കം എന്നിവിടങ്ങളില്‍ വാടക വീടെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു.
കരിപ്പൂര്‍ സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്തതലില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുരുകേഷ് ഒളിവില്‍ കഴിഞ്ഞ വീടിനെകുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ താമരശ്ശേരി ചുങ്കത്ത് നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍