ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി സൗജന്യമായി സ്ഥലം നൽകി

താമരശ്ശേരി: കോരങ്ങാട്  പ്രവർത്തിക്കുന്ന താമരശ്ശേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിക് സൗജന്യമായി സ്ഥലം നൽകി. കോരങ്ങാട് പാറക്കൽ മുഹമ്മദ് ഹാജിയാണ്  വട്ടക്കൊരുവിൽ 5 സെൻറ് സ്ഥലം നൽകിയത്. ഏറെക്കാലമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറി സ്വന്തമായി സ്ഥലം ലഭ്യമാകുന്നതോടെ കൂടുതൽ സൗകര്യപ്രദമായ രീതിയിൽ പ്രവർത്തനം സാധ്യമാകും. രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ  ഇടപെടൽ മൂലമാണ് ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വന്തമായി സ്ഥലം ലഭ്യമായത്. 

വട്ടക്കൊരുവിൽ നടന്ന ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ടി അബ്ദുറഹ്മാൻ മാസ്റ്റർക്ക് സമ്മതപത്രം കൈമാറി. രണ്ടാം വാർഡ്  മെമ്പർ ആയിഷ മുഹമ്മദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, പി എ അബ്ദുസമദ് ഹാജി, വികസന സമിതി കൺവീനർ എ പി സമദ്, വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എം ടി ആലി ഹാജി, സെക്രട്ടറി എ പി മുഹമ്മദ് അലി,  ഭാരവാഹികളായ സികെ ജലീൽ. പി എം അബ്ദുറഹ്മാൻ ഇകെ ഫജാസ്  തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍