ലക്കിടി വളവിൽ കനത്ത മണ്ണിടിച്ചിൽ; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം.


വൈത്തിരി:ദേശീയ പാതയിൽ പൂക്കോട് വെറ്ററിനറി സർവകലാശാലക്ക്​ സമീപം ലക്കിടി വളവിൽ ഇടിഞ്ഞ ഭാഗം നികത്തുന്നതിനിടെ മുകളിൽനിന്നും കനത്ത തോതിൽ മണ്ണും കല്ലും മരങ്ങളും താഴേക്ക് പതിക്കുന്നത്​ ഗതാഗത്തിന് ഭീഷണിയായി. മീറ്ററുകൾ നീളത്തിലാണ് 50 അടിയോളം ഉയരത്തിൽനിന്നും മണ്ണും കല്ലും റോഡിലേക്ക്​ പതിക്കുന്നത്.

നിരവധി മരങ്ങൾ താഴേക്ക് പതിക്കാൻ തക്ക വിധത്തിൽ ഭീഷണിയായി നിൽക്കുന്നുണ്ട്. വൈത്തിരി പൊലീസ് സ്ഥലത്തുണ്ട്. വൺവേ ആയിട്ടാണ് വാഹനങ്ങൾ കടത്തിവിടുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍