പ്രതികരണവേദി പൂനൂർ ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

പൂനൂർ: കോവിഡ് സാഹചര്യത്തിൽ ഓക്സിജൻ ലഭ്യതക്കുറവ് മൂലം ബുദ്ധിമുട്ടുന്ന രോഗികൾക്ക് ആശ്വാസമായി  പ്രതികരണവേദി പൂനൂർ വാട്സപ്പ് കൂട്ടായ്മ. പൂനൂരിലെ ജാതി മത രാഷ്ട്രീയ ഭേദമന്യേയുള്ള കൂട്ടായ്മയായ പ്രതികരണവേദി വാട്ട്സപ്പ് ഗ്രൂപ്പിലൂടെ   നടന്ന ഫണ്ട് ശേഖരണത്തിലൂടെയാണ് മൂന്ന് ഓക്സിജൻ മെഷീനുകൾ വാങ്ങി പൂനൂർ പാലിയേറ്റീവ് കെയർ സെന്ററിന് കൈമാറിയത്.ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ സി.പി.കരീം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പാലിയേറ്റീവ് കെയർ പ്രസിഡണ്ട് അഡ്വ.എൻ.എ.ലത്തീഫ് ഉപകരണങ്ങൾ ഏറ്റ് വാങ്ങി.പ്രതികരണവേദി ഗ്രൂപ്പ് അഡ്മിൻ മുജീബ് പൂനൂർ ആമുഖഭാഷണം നടത്തി. 

ബാലുശ്ശേരി എസ്.ഐ.മുഹ്സിൻ, എ. കെ.ഗോപാലൻ, താര അബ്ദുറഹ്മാൻ ഹാജി, കെ.അബൂബക്കർ മാസ്റ്റർ, സി.കെ.എ.ഷമീർ ബാവ ,പി.എച്ച്. ഷമീർ, ഹക്കീം പൂനൂർ, ബഷീർ പെരിങ്ങോട്, സാലിം കരുവാറ്റ,ഗ്രൂപ്പ് അഡ്മിൻമാരായ പുല്ലടി റസാഖ്, ബഷീർ കുന്നുമ്മൽ, എ.വി .കരീം സംസാരിച്ചു. പാലിയേറ്റീവ് കെയർ സെക്രട്ടറി വി.കെ.ആലി മാസ്റ്റർ സ്വാഗതവും എ.പി.മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍