സതീദേവി ഒക്ടോബര്‍ ഒന്നിന് വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേല്‍ക്കും
എം സി ജോസഫൈന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ച ഒഴിവിലാണ് പി സതീദേവിയുടെ നിയമനം

തിരുവനന്തപുരം: മുന്‍ എംപി അഡ്വ. പി സതീദേവി കേരള വനിതാ കമ്മീഷന്‍ അധ്യക്ഷയായി ഒക്ടോബര്‍ ഒന്നിന് ചുമതലയേല്‍ക്കും. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.
വടകരയില്‍ നിന്നുള്ള ലോക്സഭംഗമായിരുന്നു. 2004ല്‍ വടകര ലോക്സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് ജയിച്ച സതീദേവി 2009ല്‍ മുല്ലപ്പള്ളി രാമചന്ദ്രനോടാണ് മണ്ഡലത്തില്‍ പരാജയപ്പെട്ടത്. സിപിഐഎം സംസ്ഥാന സമിതി അംഗമായ പി ജയരാജന്റെ സഹോദരിയും അന്തരിച്ച സിപിഐഎം നേതാവ് എം ദാസന്റെ ഭാര്യയുമാണ് സതീദേവി.
2021 ജൂണ്‍ 24-ന്സ്വകാര്യ ചാനലിലെ ഫോണിംഗ് പരിപാടിയില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതിയോട് മോശമായി പെരുമാറിയത് വിവാദമായതിനെ തുടര്‍ന്നായിരുന്നു മുന്‍ അധ്യക്ഷ എം സി ജോസഫൈന്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍