ഭാരത് ബന്ദ്; കേരളത്തില്‍ ഹര്‍ത്താല്‍ തുടങ്ങി
സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത സമര സമിതി അറിയിച്ചിട്ടുണ്ട്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്ത ഭാരത് ബന്ദ് തുടങ്ങി. കര്‍ഷക സംഘടനയുടെ മൂന്നാം ഘട്ട സമരപ്രഖ്യപനത്തിന്റെ ഭാഗമായിട്ടാണ് ഭാരത് ബന്ദ് പ്രഖ്യാപിച്ചിത്. അതേസമയം കേരളത്തില്‍ ഭാരത് ബന്ദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സ്വകാര്യ വാഹനങ്ങള്‍ തടയില്ലെന്ന് സംയുക്ത സമര സമിതി അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍