വളർത്തു നായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുങ്കം മൂന്നാംതോട് സ്വദേശികളായ നാലു പേർക്കാണ് വളർത്തു നായയുടെ കടിയേറ്റത്.  മൂന്നാം തോട് സ്വദേശികളായ ഗിരിജ, ഷിബി, രമേശൻ, കണ്ണൻ എന്നിവർക്കാണ് കടിയേറ്റത്.കഴിഞ്ഞ ദിവസം കടിയേറ്റ മൂന്നു പേരെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി തിരികെ എത്തിയ അവസരത്തിലാണ് മറ്റൊരാൾക്ക് നായയുടെ അക്രമണം ഉണ്ടായത്.  ഒരാളെ കടിച്ചതിനെ തുടര്‍ന്ന് കയറുകൊണ്ട് കെട്ടിയിട്ടെങ്കിലും ഇത് പൊട്ടിച്ചായിരുന്നു പരാക്രമം. അയല്‍വാസികള്‍ക്കാണ് നായയുടെ കടിയേറ്റത്.

അതേസമയം നാലുപേരെ കടിച്ച വളർത്തു നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു.

നായ ചത്തതിനെ തുടർന്ന് പൂക്കോട് വെറ്ററിനറി കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് പേ ബാധയേറ്റതായി സ്ഥിരീകരിച്ചത്. കടിയേറ്റവരും വീട്ടുകാരും പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍