വർക്ക്ഷോപ്പിൽ മോഷണം, മോഷ്ടാവിൻ്റെ ദൃശ്യം CCtv യിൽ.
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിലെ മദർ മേരി ആശുപത്രിക്ക് മുൻവശമുള്ള ശിവൻ എന്നയാളുടെ വർക്ക്ഷോപ്പിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കുന്ന ദൃശ്യമാണ് CC tv യിൽ പതിഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.വാഹനങ്ങളിൽ നിന്നും അഴിച്ചു വെച്ച എഞ്ചിൻ്റെ ഭാഗങ്ങളും, മറ്റു സാധനങ്ങളുമാണ് മോഷ്ടിക്കുന്നത്. മുമ്പും ഇവിടെ മോഷണം നടന്നിരുന്നെങ്കിലും പ്രതിയെ പിടികൂടാൻ സാധിച്ചിരുന്നില്ല.
CC tv യിൽ പതിഞ്ഞ മോഷ്ടാവിനെ തിരിച്ചറിഞ്ഞതായാണ് വിവരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍