കോവിഡ് കാലഘട്ടത്തിലെ സന്നദ്ധ പ്രവർത്തനം - NWF വളണ്ടിയർമാരെ ആദരിക്കുന്നു
താമരശ്ശേരി: കോവിഡ് മഹാമാരി മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ സേവന പ്രവർത്തനങ്ങൾ ഉത്തരവാദിത്തമെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന നാഷണൽ വിമൻസ് ഫ്രണ്ട് (NWF) വളണ്ടിയർമാരെ പോപുലർ ഫ്രണ്ട് താമരശ്ശേരി ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിക്കുന്നു. കോവിഡ് കാലയളവിൽ മരണപ്പെട്ട നിരവധി പേരുടെ മയ്യത്ത് പരിപാലനം, കോവിഡ് രോഗികൾക്കുള്ള പരിചരണം, ഭക്ഷണ കിറ്റ് വിതരണം, കൗൺസിലിംങ്, ഗൃഹസന്ദർശനം, കോവിഡ് ബോധവൽക്കരണം തുടങ്ങിയ പ്രവർത്തനങ്ങൾ മാതൃകാപരമാണ്.
ഇത്തരം നിസ്വാർഥമായ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ഇവരെ ആദരിക്കുന്നത്.
സെറീന ഷുക്കൂർ, നജ്മ മുഹ്സിൻ എന്നിവരുടെ ഏകോപനത്തിലാണ് NWF വളണ്ടിയന്മാരുടെ പ്രവർത്തനങ്ങൾ.
സപ്തംബർ 12 ഞായർ വൈകുന്നേരം 4:30 ന് തച്ചംപൊയിൽ മലബാർ ട്രസ്റ്റിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു.
പോപുലർ ഫ്രണ്ട് താമരശ്ശേരി ഡിവിഷൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍