ഓട്ടോയില്‍ നിന്ന് കുരങ്ങന്‍ കവര്‍ന്നത് ഒരു ലക്ഷം; 56000 മടക്കി കൊടുത്തു
മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഗതാഗത കുരുക്കില്‍പ്പെട്ട് നിര്‍ത്തിയിട്ട ഓട്ടോയില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന് കുരങ്ങന്‍. ഒരു ലക്ഷം രൂപ പൊതിഞ്ഞു വെച്ച ടവ്വലുമായാണ് കുരങ്ങന്‍ കടന്നു കളഞ്ഞത്. ജബല്‍പൂരിലെ കതവ് ഗട്ടിലാണ് സംഭവം നടന്നതെന്ന് മജോലി പൊലീസ് പറഞ്ഞു.
പണത്തിന്റെ ഉടമയും രണ്ടു സുഹൃത്തുക്കളുമാണ് ഓട്ടോയില്‍ യാത്ര ചെയ്തിരുന്നത്. ഗതാഗത കുരുക്കില്‍ പെട്ടപ്പോള്‍ കാരണമറിയാന്‍ മൂവരും പുറത്തിറങ്ങിയപ്പോഴാണ് കുരങ്ങന്‍ പണമടങ്ങിയ ടവ്വല്‍ മോഷ്ടിച്ചത്. ടവ്വലുമായി കുരങ്ങന്‍ ഓടി മരത്തില്‍ കയറിയതും കെട്ടഴിഞ്ഞ് പണമെല്ലാം റോഡില്‍ വീണു. റോഡില്‍ നിന്നും സമീപത്തു നിന്നുമായി 56000 രൂപ മാത്രമാണ് ഉടമയ്ക്ക് തിരിച്ചു കിട്ടിയത്.
ബാക്കി തുക നഷ്ടപ്പെട്ടു. ഈ പ്രദേശത്ത് ആളുകള്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം കൊടുക്കാറുണ്ട്. ചില സമയങ്ങളില്‍ വാഹനങ്ങളില്‍ ഇവ അതിക്രമിച്ച് കയറാറുണ്ടെന്നും പൊലീസ് പറഞ്ഞു. സമീപ പ്രദേശത്തൊന്നും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതിനാല്‍ ബാക്കി പണം ആരാണ് മോഷ്ടിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മജോലി പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് സച്ചിന്‍ സിങ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍