ഇടതു സര്‍ക്കാറുകള്‍ ലഹരി വ്യാപനത്തിനെ പ്രോത്സാഹിപ്പിക്കുന്നു. വിഎം ഉമ്മർ മാസ്റ്റർ

താമരശ്ശേരി:യുഡിഎഫ് സര്‍ക്കാറുകള്‍ ലഹരി നിർമാജനത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ കൊണ്ടുവരുമ്പോൾ ഇടതു സര്‍ക്കാറുകള്‍ ലഹരി വ്യാപനത്തിനെ പ്രോത്സാഹിപ്പിക്കുകയാണന്ന്  വിഎം ഉമ്മർ മാസ്റ്റർ.
LNS (ലഹരി നിർമാജന സമിതി) കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി ഇടതു സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തുന്ന ധർണ്ണാസമരത്തിന്റെ ആദ്യ കേന്ദ്രമായ താമരശ്ശേരിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കുടുംബത്തിന്റെയും, നാടിന്റെയും കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന രീതിയില്‍ ലഹരി വ്യാപനം രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഇതിനെ തടയിടാൻ ഇടതുമുന്നണി സര്‍ക്കാര്‍ വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്ന് മാത്രമല്ല കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പോലും മദ്യ വിതരണത്തിന് ആലോചിച്ചതാണ്. കോടിക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കള്‍ ദിനേന പിടികൂടിയിട്ടും ഇതിന്റെ വിപണനം ഇല്ലാതാക്കാനോ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനോ ഇതു വരെ ഗവണ്മെന്റിന് കഴിഞ്ഞിട്ടില്ല. ലഹരി വ്യാപനത്തിനെതിരെ LNS നടത്തുന്ന സമരങ്ങളും,  ബോധവത്കരണവും വലിയ പ്രതീക്ഷയോടെയാണ് സമൂഹം നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

LNS കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി പ്രസിഡന്റ് എ എം എസ് അലവി അധ്യക്ഷത വഹിച്ചു, സിക്രട്ടറി അഷ്റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞു.  താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, ജെ.ടി.അബ്ദുറഹിമാൻ മാസ്റ്റർ, മജീദ് വടകര,എ.കെ അബ്ബാസ്, യു. കെ ഹുസൈൻ, മജീദ് അമ്പലക്കണ്ടി ഫറോക്ക്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന മടവൂര്, നരിക്കുനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി, കെ.കെ കോയ, അബ്ദുസ്സലാം കൊടിയത്തൂര്, ബഷീർ വെളിമണ്ണ,  ടിഎംസി അബൂബക്കർ,വനിതാ വിംഗ് ജില്ലാ ജനറൽ സെക്രട്ടറി സീനത്ത് കുന്നമംഗലം,
ട്രഷറർ അസ്മ കെപി , ജില്ലാ ഭാരവാഹികളായ. സഫിയ എ പി, സറഫുന്നിസ്സ മാവൂര്, 
കെ .സരസ്വതി, ലൈല നരിക്കുനി, 
റുഖിയ ടീച്ചർ, മിനി രാമൻ, റഹ്മത്ത് കണ്ണോളി,  ശാന്തമ്മ കെപി,പുഷ്പ കെകെ, അജിത് നിതീഷ്, ശ്രീഭ കുന്നമംഗലം, റഷീദ മാവൂർ, ശരീഫ വികെ, മുനീറത് സി, ടികെ സൗദ, റംല ഒക്കെ എം  കുഞ്ഞി , ജുമൈല കെ ടി, ശരീഫ് എൻ കെ, ആസിഫ റഷീദ്,  സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍