താമരശ്ശേരിയില്‍ അടച്ചിട്ട വീട് കുത്തി തുറന്ന് മോഷണം

താമരശ്ശേരി: അടച്ചിട്ട വീട് കുത്തി തുറന്ന് വിലപിടിപ്പുള്ള ഉപകരണങ്ങളും പണവും അപഹരിച്ചു. സംസ്ഥാന പാതയില്‍ പഴശ്ശിരാജ സ്‌കൂളിന് സമീപം പരേതനായ ദാമോധര പണിക്കര്‍ മാസ്റ്റുടെ വീട്ടിലാണ് മോഷണം നടന്നത്. പണിക്കര്‍ മാസ്റ്ററുടെ ഭാര്യയായ റിട്ടയേര്‍ഡ് അധ്യാപിക സാവിത്രി ടീച്ചര്‍ മകന്റെ വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. മൂന്നു ദിവസം ഇവര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ ഗെയ്റ്റിന്റെയും വാതിലുകളുടേയും പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. വീട്ടിനുള്ളഇല്‍ കയറി പരിശോധിച്ചപ്പോള്‍ കവര്‍ച്ച നടന്നതായി കണ്ടെത്തി. ലാപ്ടോപ്പ്, വിലപിടിപ്പുള്ള ക്യാമറ, വിട്ടുപകരണങ്ങള്‍, വിവിധ കാലഘട്ടത്തിലെ നാണയങ്ങളുടെ ശേഖരം, കുടുക്കകളില്‍ സൂക്ഷിച്ചിരുന്ന പണം എന്നി അപഹരിക്കപ്പെട്ടു. വീട്ടിലെ അലമാരകളില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കള്‍ ഉള്‍പ്പെടെ വാരി വലിച്ചിട്ട നിലയിലാണ്. താമരശ്ശേരി പോലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍