കിണറ്റിന്‍കരയില്‍ ഒരുമിച്ചിരുന്ന് മദ്യപാനം, മൂന്നുപേരും കിണറ്റില്‍ വീണു; ഒരാള്‍ മരിച്ചു
ബാലരാമപുരം: ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേർ കിണറ്റിൽ വീണു. ഒരാൾ സംഭവസ്ഥലത്തുവച്ച് മരിച്ചു. മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പൂവാർ സ്വദേശിയായ സുരേഷ്(35) ആണ് മരിച്ചത്. ഐത്തിയൂർ സ്വദേശികളായ മഹേഷ്, അരുൺസിങ് എന്നിവരാണ് മറ്റു രണ്ടുപേർ.
ബാലരാമപുരം ഐത്തിയൂർ തെങ്കറക്കോണത്തിനു സമീപം ആൾപ്പാർപ്പില്ലാത്ത സ്ഥലത്തെ കിണറ്റിൻകരയിലാണ് മൂന്നുപേരും ഒരുമിച്ചു മദ്യപിച്ചത്. ഇവർ മൂന്നു പേരും മദ്യപിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം പൈട്ടന്നു കേൾക്കാതായതോടെയാണ് അയൽവാസികൾ ശ്രദ്ധിച്ചത്.
ഉടനെ ഇവർ ബാലരാമപുരം പോലീസിലും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ നെയ്യാറ്റിൻകര അഗ്നിരക്ഷാസേനാ അംഗങ്ങൾ മൂന്നുപേരെയും കിണറ്റിൽനിന്നു കരയിൽ കയറ്റി. എന്നാൽ, സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു.അരുൺസിങ്ങിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍