‘വിവാഹത്തിന് മുമ്പ് മരുമകൾ റേഷൻ കാർഡിൽ’; ഇങ്ങനെയും ക്ഷണിക്കാം!
മകന്റെ വിവാഹശേഷം സ്വന്തം കുടുംബത്തിന്റെ റേഷൻ കാർഡിൽ ഉൾപ്പെടുത്തേണ്ട പേരാണ് മരുമകളുടേത്. എന്നാൽ ചേളാരി തയ്യിലക്കടവിൽ റേഷൻകട നടത്തുന്ന കെ.മോഹൻദാസ് അതിനു മുൻപു തന്നെ മരുമകളെ സ്വന്തം റേഷൻ കാർഡിൽ ഉൾപ്പെടുത്തി! മകൻ അരുൺദാസും തിരൂർ മാങ്ങാട്ടിരി സ്വദേശിയായ അനുത്തമയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്ത് റേഷൻ കാർഡിന്റെ രൂപത്തിലാണ് മോഹൻദാസ് അച്ചടിച്ചത്.
33 വർഷമായി റേഷൻകട നടത്തുന്നതിനാൽ ഇതല്ലാതെ മറ്റൊരു മാതൃകയും മനസ്സിൽ വന്നില്ലെന്ന് വള്ളിക്കുന്ന് കച്ചേരിക്കുന്ന് സ്വദേശിയായ മോഹൻദാസ് പറയുന്നു. ആഡംബരം ഒഴിവാക്കി ആവശ്യത്തിനു 1മുൻഗണന നൽകുന്ന സ്ഥലമാണ് റേഷൻ കട എന്ന പോലെ വിവാഹ ക്ഷണക്കത്തിലും ഇവിടെ ആഡംബരം ഒഴിവാക്കപ്പെട്ടിരിക്കുന്നു. വരന്റെയും വധുവിന്റെയും പേര്, വിവാഹവേദി എന്നിങ്ങനെ അവശ്യവിവരങ്ങൾ മാത്രം ഉൾപ്പെടുത്തിയിട്ടുള്ളതാണ് ക്ഷണപ്പത്രികയുടെ മുൻപേജ്. റേഷൻ കാർഡ് നമ്പറിനു പകരം സ്വന്തം ഫോൺ നമ്പറും ഉൾക്കൊള്ളിച്ചിരിക്കുന്നു.
ദുബായിൽ ബിസിനസ് നടത്തുകയാണ് മകൻ അരുൺദാസ്. ഈ മാസം 28ന് വധൂഗൃഹത്തിൽവച്ചാണ് വിവാഹം. ശേഷം സ്വവസതിയിൽവച്ച് സൗഹൃദ സൽക്കാരവും.
-------------------------------------------------------------------------
കഴിഞ്ഞ .20 വർഷത്തോളം താമരശ്ശേരിയിലെ സാംസ്ക്കാരിക കലാ മേഘലകളിൽ വ്യക്തിമുദ്ര ചാർത്തിയ നടനം സ്ക്കൂൾ ഓഫ് ക്ലാസിക്കൽ ആട്സ് 2021 ഒക്ടോബർ 15ന് വിജയദശമി നാളിൽ , ഡോ. സ്മിത എസ് രാജ് ൻ്റെ നേതൃത്വത്തിൽ, ഗവൺമെൻ്റ് അംഗീകൃത നൃത്ത ക്ലാസ്സുകളിലേയ്ക്കും , ചിത്രരചനാ ക്ലാസുകളിലേയ്ക്കും പുതിയ ബാച്ച് അഡ്മിഷൻ ആരംഭിയ്ക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍