നെരൂക്കും ചാലിൽ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി: ദേശീയ പാത 766 ൽ താമരശ്ശേരിക്ക് സമീപം നെരൂക്കും ചാലിനും - എലോക്കരക്കും മധ്യേ മലപുറം സ്കൂളിന് സമീപമാണ് ഇന്നലെ രാത്രി 11 മണിയോടെ വാഹനങ്ങൾ കൂട്ടിയിടിച്ചത് .
കോഴിക്കോട് ഭാഗത്ത് നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന KL 11 AS 3307 ഫോർഡ് ഫിഗോ കാറും, ചരക്ക് കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന KL 725499 നമ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
പരിക്കേറ്റ കാർ യാത്രക്കാരായ റിയാസ് (23) കല്ലി വളപ്പിൽ ,ഹംസ (55) പൂവത്തിങ്കൽ എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരശ്ശേരിയിലും പരിസരങ്ങളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാഹന അപകടങ്ങൾ വർദ്ധിച്ചു വരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍