ഏഴു വർഷങ്ങൾ പിന്നിട്ട നരേന്ദ്രേ മോദി സർക്കാരിന് ആശംസകളുമായി ചിത്രകാരൻ അനിതാബ്

താമരശ്ശേരി : ഏഴു വർഷങ്ങൾ പിന്നിട്ട നരേന്ദ്രേ മോദി സർക്കാരിന് ആശംസകളുമായി ചിത്രകാരൻ അനിതാബ്  താമരശ്ശേരി കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വരച്ച് താമരശ്ശേരി ബസ്റ്റാൻറ് പരിസരത്ത് ജനസമക്ഷം സമർപ്പിച്ചു.
പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പരിപാടി.

തുണിയിൽ തയ്യാറാക്കിയ ബോർഡിൽ വരകളിലൂടെ നരേന്ദ്രേ  മോദിയുടെ ചിത്രവും ജനപ്രിയ പദ്ധതികളായ ആവാസ് യോജന, കിസാൻ സമ്മാൻ നിധി, മുദ്രയോജന,
ജലജീവൻ മിഷൻ, സുരക്ഷ ഭീമ യോജന, കോവിഡ് പ്രതിരോധ പദ്ധതികൾ, വാക്സിനേഷൻ ഡ്രൈവ്, ജൻ ഔഷധി , ആയുഷ്മാ
ൻ ഭാരത് , അടൽപെൻഷൻ യോജന,
ഭാരത് നെറ്റ്, അസംഘടിത തൊഴിലാളി പദ്ധതികൾ തുടങ്ങി നൂറിൽപ്പരം പദ്ധതികളുടെ
ല പേരു വിവരങ്ങളും അനിതാബിന്റെ തൂലികയിൽ നിന്നും രൂപപ്പെട്ടു.
ബിജെപി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡണ്ട് എ.കെ.ബബീഷ് അധ്യക്ഷനായി.
സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു.
ഉത്തര മേഖലാ പ്രസിഡണ്ട് ടി.പി. ജയചന്ദ്രൻ മാസ്റ്റർ, മണ്ഡലം ജനറൽ സിക്രടറിമാരായ വി.പി.രാജീവൻ , വത്സൻ മേടോത്ത്, ട്രഷറർ കെ .പി ശിവദാസൻ , സി.കെ.സന്തോഷ് പ്രസംഗിച്ചു.
ചിത്രകാരൻ അനിതാബിനെ ഗിരീഷ് തേവള്ളി പൊന്നാട അണിയിച്ചു.
വി.പി.രാജീവൻ ഉപഹാരം നൽകി.
ബിൽജു രാമദേശം, സി.കെ.രാമചന്ദ്രൻ ,ലിനീഷ് ബാബു, എ.പി. ജയപ്രകാശ് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍