മയിലുകളെ കെണിവെച്ച് പിടിച്ച് അടിച്ചുകൊന്നു; വൈദികന്‍ അറസ്റ്റില്‍
മയിലുകളെ പിടികൂടി കൊലപ്പെടുത്തിയ വൈദീകനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. തൃശൂര്‍ രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ ഫാദര്‍ ദേവസ്സി പന്തല്ലുക്കാരനെയാണ് തൃശൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റെയ്ഞ്ചിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. രണ്ട് മയിലുകളെ വല ഉപയോഗിച്ച് പിടികൂടി ഇദ്ദേഹം അടിച്ച് കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇവയുടെ ജഡം കൈവശം സൂക്ഷിച്ചു എന്നുമാണ് കേസ്.
വന്യ ജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നവയാണ് മയിലുകള്‍. ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് വൈദീകനെ പിടികൂടിയത് .തുടര്‍ അന്വേഷണത്തിനായി കേസ് പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍