കായംകുളത്ത് പത്ത് വയസുകാരന്‍ ആത്മഹത്യ ചെയ്ത നിലയിൽ


കായംകുളം: കായംകുളത്ത് പത്ത് വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കായംകുളം എരുവക്കാവിൽ ഇടയിൽ വീട്ടിൽ വേണുവിന്റ മകൻ അക്ഷയ് എന്ന അപ്പു ആണ് ആത്മഹത്യ ചെയ്തത്.

ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മാതാവ് ഉദയകുമാരി വീടിന് സമീപമുള്ള റേഷൻ കടയിൽ പോയ സമയത്ത് കുട്ടി തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍