പിഎസ്‌സി പ്ലസ്ടുതല മുഖ്യപരീക്ഷ: അർഹതപ്പട്ടിക പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു


പ്ലസ് ടു തല മുഖ്യ പരീക്ഷയുടെ അടിസ്ഥാനത്തിൽ 10 തസ്തികകളിലേക്ക് അർഹതപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു.

തസ്തികകൾ

• ലാൻഡ് റവന്യു വകുപ്പിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് – സിലക്‌ഷൻ ഗ്രേഡ് (പട്ടികവിഭാഗം)

• കേരള പബ്ലിക് സർവീസ് കമ്മിഷനിൽ ഓഫിസ് സൂപ്രണ്ട് (പട്ടികവിഭാഗം)

• കേരള പൊലീസ് സർവീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം)

• പൊലീസ് സബോർഡിനേറ്റ് സർവീസിൽ വനിതാ പൊലീസ് കോൺസ്റ്റബിൾ (വനിതാ പൊലീസ് ബറ്റാലിയൻ– പട്ടികവർഗം)

• ആംഡ് പൊലീസ് അസി. സബ് ഇൻസ്പെക്ടർ (പട്ടികവർഗം)

• വിവിധ ജില്ലകളിൽ പൊലീസ് കോൺസ്റ്റബിൾ (പട്ടികവർഗം)

• പാലക്കാട്, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസി ഗ്രേഡ് 2 (പട്ടികവർഗം)

• വിവിധ ജില്ലകളിൽ പൊലീസ് കോൺസ്റ്റബിൾ (ആംഡ് പൊലീസ് ബറ്റാലിയൻ) (പട്ടികവിഭാഗം)

• ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡിൽ ടൈപ്പിസ്റ്റ് ക്ലാർക്ക് (ഡിഎ–ഓർത്തോ മോഡറേറ്റ്)

• കെടിഡിസിയിൽ സ്റ്റെനോഗ്രഫർ .

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (അനാട്ടമി) തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

സാധ്യതാ, ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

തിരുവനന്തപുരം • 14 തസ്തികകളിലേക്ക് അഭിമുഖം നടത്താൻ പിഎസ്‌സി യോഗം തീരുമാനിച്ചു:

• ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 2 – ഹോം സയൻസ്

•മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ (ജനറൽ സർജറി)–വിശ്വകർമ

•അസി പ്രഫ (അനസ്തീസിയോളജി).– എൽസി/എഐ.,

•അസി പ്രഫ (പതോളജി) – എൽസി/എഐ.

•അസി പ്രഫ (മെഡിക്കൽ ഗ്യാസ്ട്രോ എന്ററോളജി)–മുസ്‌ലിം

•അസി പ്രഫ (ഫാർമക്കോളജി)– എസ്ഐയുസി നാടാർ,

• അസി പ്രഫ (റേഡിയോ ഡയഗ്നോസിസ്)– മുസ്‌ലിം.

•കാസർകോട് വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (കന്നട)

•മലപ്പുറത്ത് ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു)– വിശ്വകർമ

•ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ്എസ്ടി. ഇംഗ്ലിഷ് (പട്ടികവർഗം)

•കെഎസ്എഫ്ഇയിൽ പ്യൂൺ/വാച്ച്മാൻ (പാർട് ടൈം കണ്ടിൻജന്റ് ജീവനക്കാരിൽ നിന്നു നേരിട്ടു നിയമനം)

•കെഎസ്എഫ്ഡിസിയിൽ പ്രൊജക്‌ഷൻ അസിസ്റ്റന്റ് (ഒബിസി)

•കെഎസ്ഐഡിസിയിൽ ടെലിഫോൺ ഓപ്പറേറ്റർ കം റിസപ്ഷനിസ്റ്റ് ഗ്രേഡ് 1 (പട്ടികജാതി)

•ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക്– സൊസൈറ്റി (പട്ടികജാതി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍