എഡ്യുകെയർ അവാർഡ് ഏറ്റുവാങ്ങി.

താമരശ്ശേരി:  ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ , പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളേയും വിജയിപ്പിച്ച് ചരിത്ര വിജയം നേടിയ താമരശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് കോഴിക്കോട് ജില്ലാ പഞ്ചായത്ത് നൽകിയ എഡ്യുകെയർ അവാർഡ് ഏറ്റുവാങ്ങി. പരാധീനതകൾക്കിടയിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ സ്ക്കൂളിന് പുരസ്കാരം ജില്ലാ പഞ്ചായത്ത്   മെമ്പർ റംസീന നരിക്കുനി നൽകി. ഹെഡ് മിസ്ട്രസ്സ് ജ്യോതി മനോത്ത് സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് PM അബ്ദുൾ മജീദ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ ഡപ്യൂട്ടി HM മുഹമ്മദ് ബഷീർ നന്ദി രേഖപ്പെടുത്തി. അനിൽകുമാർ , റോസമ്മ ചെറിയാൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍