വീട്ടിൽ അജ്ഞാത ശബ്​ദം: ശാസ്​ത്ര സംഘം പ്രാഥമിക റിപ്പോർട്ട്​ നൽകി


കുുട്ടൂ​ർ: പ​റ​മ്പി​ല്‍ ബ​സാ​റി​ന​ടു​ത്ത് പോ​ലൂ​രി​ലെ വീ​ടി​െൻറ അ​ടി​ത്ത​ട്ടി​ല്‍നി​ന്ന് മു​ഴ​ക്കം കേ​ള്‍ക്കു​ന്ന​തി​ന്​ കാ​ര​ണം​ ഭൂ​മി​ക്ക​ടി​യി​ലെ മ​ർ​ദ വ്യ​ത്യാ​സ​ത്തി​ലെ വ്യ​തി​യാ​ന​മാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പോ​ലൂ​ർ തെ​ക്കെ മാ​രാ​ത്ത് ബി​ജു​വി​​െൻറ വീ​ട്ടി​ലെ ശ​ബ്​​ദ​ത്തി​​െൻറ കാ​ര​ണം സം​ബ​ന്ധി​ച്ച്​ പ​ഠ​നം ന​ട​ത്താ​ൻ മ​ന്ത്രി കെ. ​രാ​ജ​​െൻറ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ എ​ത്തി​യ സം​ഘ​മാ​ണ്​ ശ​ബ്​​ദ​ത്തി​ൻെ​റ പ്രാ​ഥ​മി​ക കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ കേ​ന്ദ്ര ഭൗ​മ ശാ​സ്ത്ര പ​ഠ​ന കേ​ന്ദ്ര​ത്തി​ലെ റി​ട്ട. ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​ജി. ശ​ങ്ക​റി​​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ സം​ഘ​മാ​ണ്​​ പ​രി​ശോ​ധി​ച്ച​ത്​.

സോ​യി​ൽ പൈ​പ്പി​ങ് സാ​ധ്യ​ത സം​ഘം ത​ള്ളി. സം​സ്ഥാ​ന എ​മ​ര്‍ജ​ന്‍സി ഓ​പ​റേ​ഷ​ൻ​സ് സെൻറ​റി​ലെ ഹ​സാ​ര്‍ഡ് ആ​ൻ​ഡ് റി​സ്‌​ക് അ​ന​ലി​സ്​​റ്റ് ജി.​എ​സ്. പ്ര​ദീ​പ്, ജി​യോ​ള​ജി​സ്​​റ്റ് എ​സ്.​ആ​ർ. അ​ജി​ന്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ്​ അം​ഗ​ങ്ങ​ള്‍. അ​പ​ക​ട സാ​ധ്യ​ത​യൊ​ന്നു​മി​ല്ലെ​ന്നു​മാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍