'അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയത്; വിവാഹമോചനത്തിന് പിന്നിലും അനുപമ'; ആരോപണവുമായി അജിത്തിന്റെ ആദ്യ ഭാര്യ


അനുപമയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ ദത്തു നല്‍കിയതെന്ന് അജിത്തിന്റെ ആദ്യ ഭാര്യ നസിയയുടെ പ്രതികരണം. ദത്തു നല്‍കുന്നതിനുള്ള സമ്മതപത്രം താന്‍ കണ്ടിരുന്നെന്നും അബോധാവസ്ഥയിലാണ് അനുപമ കുഞ്ഞിനെ വിട്ടുനല്‍കിയതെന്ന് കരുതുന്നില്ലെന്നും നസിയ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വിവാഹമോചനത്തിന് പിന്നില്‍ അനുപമയാണെന്നും നസിയ ആരോപിച്ചു. ഡിവോഴ്‌സ് ചെയ്യില്ലെന്ന് പറയാന്‍ അനുപമയെ കണ്ടിരുന്നു. അനുപമയ്ക്ക് കുട്ടിയുണ്ടായ ശേഷമാണ് താനുമായുള്ള വിവാഹബന്ധം അജിത്ത് വേര്‍പെടുത്തിയത്. അജിത്തുമായി വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് തന്നോട് അനുപമ ആവശ്യപ്പെട്ടിരുന്നു. ഡിവോഴ്‌സ് ചെയ്തത് അജിത്തിന്റെ സമ്മര്‍ദ്ദംമൂലമാണ്. ഇതിനായി അജിത്ത് മാനസികമായി വളരെ പീഡിപ്പിച്ചു. അനുപമയുമായുള്ള ബന്ധത്തെ താന്‍ ചോദ്യം ചെയ്തിരുന്നു. പാര്‍ട്ടി യോഗങ്ങളില്‍ ഇരിക്കുമ്പോള്‍ രണ്ടു പേരും ചേര്‍ന്നിരിക്കാറുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെയിരിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അന്നെല്ലാം സഹോദരിയെപ്പോലെയെന്ന ന്യായീകരണമാണ് അജിത്ത് നല്‍കിയതെന്നും നസിയ മാധ്യമങ്ങള്‍ക്ക് മുമ്പാകെ വെളിപ്പെടുത്തി.

അതേസമയം, നസിയയുടെ ആരോപണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്ന് അനുപമ പ്രതികരിച്ചു. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തന്റെ പിതാവാണെന്നും അനുപമ പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍