പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു


കൊല്ലം: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ കുടുങ്ങിയത്.

ശ്വാസം നിലച്ച് കുഴഞ്ഞുവീണ യുവാവിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഓച്ചിറ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുടുങ്ങിയതാണ് മരണകാരണമെന്ന് കണ്ടെത്തിയത്.

പോസ്റ്റുമാര്‍ട്ടത്തിന് ശേഷം നടത്തിയ ശേഷം ഇന്നലെ വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ശ്രീലത. മക്കള്‍: ഹരിത, ഹരിജിത്ത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍