ആത്മഹത്യയില്‍ നിന്നും ബിന്ദുവിനെ രക്ഷിച്ചത് മുനവ്വറലി തങ്ങളുടെ എഫ്ബി പോസ്റ്റ്; നന്ദി അറിയിച്ച് കുടുംബം പാണക്കാട്ട്
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ബിന്ദുവും കുടുംബവും മുനവ്വറലി ശിഹാബ് തങ്ങളെ പാണക്കാട്ടെ വസതിയിലെത്തി സന്ദര്‍ശിച്ച വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ''പാലായിലെ ബിന്ദുവും കുടുംബവും നന്ദി പറയാന്‍ പാണക്കാട്ടെത്തി. മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വീടിന്റെ ജപ്തി ഒഴിവായ സന്തോഷം പറയാനാണ് ബിന്ദുവും കുടുംബവും പാണക്കാട്ടെത്തിയത്.'' - ഫേസ്ബുക്ക് കുറിപ്പില്‍ ഫിറോസ് കുറിച്ചു.
പാലാ പൈക സ്വദേശിയാണ് ബിന്ദു. ഹൃദ്രോഗിയും കിഡ്നി രോഗിയുമായ ഭര്‍ത്താവിന്റെ ചികിത്സാ ചെലവിനു വേണ്ടിയിരുന്നത് ലക്ഷങ്ങളായിരുന്നു. നിത്യജീവിതത്തിനായി ചെറിയൊരു ചായക്കട നടത്തിയ കുടുംബത്തിനുമുന്‍പില്‍ മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. ചായക്കടയില്‍നിന്ന് ഒരു ദിവസം 600 രൂപയൊക്കെ കിട്ടിയാലായി എന്ന സ്ഥിതിയായിരുന്നു. അത് കുടുംബത്തിന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കു തന്നെ തികയില്ല. കോവിഡ് കൂടി വന്നതോടെ ഉള്ള കച്ചവടവും മുടങ്ങി പട്ടിണിയായി.
ഒരൊറ്റ ദിവസം കൊണ്ടാണ് ആ കുടുംബം ആത്മഹത്യയുടെ വക്കില്‍നിന്ന് രക്ഷപ്പെട്ടത്. ഈ സഹായത്തിന് നന്ദി അറിയിച്ച് അന്നു തന്നെ ബിന്ദു തങ്ങളെ വിളിച്ചിരുന്നു. തങ്ങള്‍ സൗകര്യം പോലെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആ ക്ഷണംകൂടി സ്വീകരിച്ചാണ് ഇപ്പോള്‍ കുടുംബം പാണക്കാട്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍