മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; വരനെതിരെ കേസ്


മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ വിവാഹം കഴിച്ച കോഡൂർ സ്വദേശിക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. വിവാഹത്തിന് കാർമ്മികത്വം വഹിച്ചവർക്കെതിരെയും പങ്കുവഹിച്ച ബന്ധുക്കൾക്കെതിരെയും പൊലീസ് കേസെടുത്തു. പെൺകുട്ടിയെ ചൈൽ‍ഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയും ഷോർട്ട് സ്റ്റേ ഹോമിലേക്ക് മാറ്റുകയും ചെയ്തു.

കഴിഞ്ഞ ജൂലൈ 30 നാണ് വിവാഹം നടന്നത്. മലപ്പുറം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ നൽകിയ വിരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍