പട്ടയം ലഭിക്കാത്ത കുടുംബങ്ങൾക്ക് പട്ടയവും വീടും ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം CPI(M ). താമരശ്ശേരി നോർത്ത് ലോക്കൽ സമ്മേളനം സമാപിച്ചു, പി സുധാകരൻ സെക്രട്ടറി.
അമ്പായത്തോട് മിച്ചഭൂമിആറാം പ്ലോട്ട് എകെജി കോളനിയിൽ ഇനിയും പട്ടയം ലഭിക്കാത്ത കുടുബങ്ങൾക്ക് പട്ടയവും വീടും ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് സിപിഐഎം താമരശ്ശേരി നോർത്ത് ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെ ബാലൻ നഗറിൽ നടന്ന സമ്മേളനം ജില്ലാകമ്മിറ്റിയംഗം കെ ചന്ദ്രൻ ഉദ്‌ഘാടനം ടികെ തങ്കപ്പൻ, പി ബിജു, റെജി സുധാകരൻ എന്നിവരടങ്ങിയ പ്രസീഡിയം പ്രവർത്തിച്ചു.
സെക്രട്ടറി പി സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ആർപി ഭാസ്‌കരൻ, ടിസി വാസു, എപി സജിത്ത്, വി കുഞ്ഞിരാമൻ, പി സുധാരകൻ, വി രവീന്ദ്രൻ എന്നിവർ സംസാരിച്ചു,
സെക്രട്ടറിയായി പി സുധാകരനെ വീണ്ടും സമ്മേളനം തിരഞ്ഞെടുത്തു. 13 അംഗങ്ങൾ ഉൾപ്പെടുന്ന ലോക്കൽ കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.
സമ്മേളനത്തിന് മുന്നോടിയായി നടന്ന ബ്രാഞ്ച് സമ്മേളങ്ങളിൽ താഴെ പറയുന്നവരെ ബ്രാഞ്ച് സിക്രട്ടറിമാരായി തിരഞ്ഞെടുത്തു.
വട്ടക്കുരു: പി.എം ശശി
കോരങ്ങട്: എ.പി ഭാസ്കരൻ
തൂവക്കുന്ന്: സി.പി കൃഷ്ണൻകുട്ടി.
മൂന്നാം തോട്: റജി സുധാകരൻ.
.
മുട്ടുകടവ്: കെ.കെ വസന്തകുമാർ.
.
പാലോറക്കുന്ന്: പി.കെ വിജിത്
പനയുള്ള കുന്ന്: കെ.കെ ഷരീഫ്
ചുങ്കം: കെ എൻ ലൈജു
ചുണ്ടക്കുന്ന് സൗത്ത്: സി.കെ നൗഷാദ്
ചുണ്ടക്കുന്ന് നോർത്ത്: കെ ദിവാകരൻ
എ.കെ.ജി കോളനി: വി ശ്രീവിൻ
.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍