RAIN ALERT|സംസ്ഥാനത്ത് ഇന്നും മഴ തുടര്‍ന്നേക്കും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദേശമുണ്ട്. ഇടുക്കിയിലെ അടക്കം മലയോര മേഖലകളില്‍ രാത്രികാല യാത്ര നിരോധിച്ചു. അട്ടപ്പാടിയിലും ശക്തമായ മഴയാണ്. ചുരത്തിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി.
പത്തനംതിട്ടയിൽ മഴ ശക്തമായി തുടരുകയാണ്. അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നു. നദീതീരങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ 14,15 തീയതികളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല. അറബിക്കടലിലെ ചക്രവാതച്ചുഴി 3 ദിവസം കൂടി നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ വിലയിരുത്തൽ.
ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാലും 14ന് രാത്രി വരെ ഇടുക്കി ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടർ ഉത്തരവിട്ടു. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് യാത്രാനിരോധനം.
അവശ്യ സർവീസുകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിരോധനം ബാധകമല്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍