ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ്; 10 ഇടത്താവളങ്ങളില്‍ സൗകര്യം


ശബരിമല ദര്‍ശനത്തിന് നാളെ മുതല്‍ സ്പോട്ട് ബുക്കിങ് ആരംഭിക്കും. 10 ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍

ഹൈക്കോടതിയില്‍ അറിയിച്ചു.

അതേസമയം മണ്ഡലകാലത്തിന്റെ രണ്ടാം ദിവസവും തിരക്കൊഴിഞ്ഞ് ശബരിമല. ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് കൂടുതൽ തീർഥാടകരെത്തി. പതിനയ്യായിരത്തിൽ താഴെ ആളുകളാണ് വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തിട്ടുള്ളത്. ശബരിമലയിലെ വിറ്റുപോകാത്ത വ്യാപാര സ്ഥാപനങ്ങളുടെ ലേലം സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ നടക്കുകയാണ്.

തുകയുടെ കാര്യത്തിൽ വിട്ടു വീഴ്ച്ചയ്ക്ക് തയാറാണെങ്കിലും ചൂഷണത്തിന് നിന്നു കൊടുക്കാനാകില്ലെന്നാണ് ദേവസ്വം ബോർഡിൻ്റെ നിലപാട്. മണ്ഡലകാലം ആരംഭിച്ചിട്ടും സന്നിധാനത്തെയും, പമ്പയിലെയും, നിലയ്ക്കലിലെയും ഭൂരിഭാഗം കടകളും അടഞ്ഞു കിടക്കുകയാണ്.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍