ഗ്രാമത്തിലെ 'ദേവി'യുമായി 11–കാരന്‍റെ വിവാഹം; ഇടപെട്ട് പൊലീസ്; ഒടുവിൽ..?


ആചാരമെന്ന പേരിൽ പ്രാദേശികമായി നടക്കുന്ന പല ചടങ്ങുകളും വിചിത്രമെന്ന് തോന്നാം. അത്തരത്തിൽ ദേവിയുടെ വേഷത്തിൽ എത്തിയ സ്ത്രീക്ക് 11–കാരനെ വിവാഹം കഴിപ്പിച്ച് നൽകാൻ ശ്രമം. പുനെയിലെ ബാരാമതി ജില്ലയിലെ ഗുണവതി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ജൻമാൽ എന്ന ആചാരത്തിന്റെ പേരിൽ 11–കാരനെ തങ്ങള്‍ ആരാധിക്കുന്ന ദേവിക്ക് വിവാഹം കഴിച്ച് നൽകാൻ മാതാപിതാക്കള്‍ തീരുമാനിച്ചത്.

എന്നാൽ മഹാരാഷ്ട്രയിലെ അന്ധശ്രദ്ധ നിർമൂലൻ സമിതി അംഗങ്ങൾ ഇടപെട്ട് ചടങ്ങ് തടയുകയായിരുന്നു. സമിതി പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് വിവാഹം നിർത്തി വെച്ചു. നവംബർ 28–നാണ് വിവാഹം നടത്താൻ തീരുമാനിച്ചത.് നവംബർ 23–ന് ഇതിന് മുന്നോടിയായി ഹൽദിയും നടത്തി. നവംബര്‍ 27–ന് കുട്ടിയെയും മാതാപിതാക്കളെയും അടുത്ത ബന്ധുക്കളെയും പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി.

ഗ്രാമത്തിലെ ഗുരുജിയുടെ നിർദേശപ്രകാരമാണ് വിവാഹം നടത്താൻ തീരുമാനിച്ചതെന്നായിരുന്നു വീട്ടുകാരുടെ വിശദീകരണം. എന്നാല്‌ ഗുരുജിയോട് ചോദിച്ചപ്പോൾ തനിക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നും പറഞ്ഞു. വിവാഹം നടത്തില്ലെന്ന് വീട്ടുകാർ പൊലീസിന് ഉറപ്പ് നൽകി. മാത്രമല്ല വിവാഹത്തിന് വിനിയോഗിക്കാനിരുന്ന പണം കുട്ടിയുടെ വിദ്യാഭ്യാസത്തിന് ചിലവാക്കുമെന്നും അറിയിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍