ഇന്ധനവിലയിൽ വര്‍ദ്ധന; സിപിഐഎം നടത്താനിരുന്ന സമരം 23ലേക്ക് മാറ്റി
ഇന്ധനവില വര്‍ദ്ധനവിനെതിരെ പാര്‍ട്ടി കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ നവംബര്‍ 16 ന് നടത്താനിരുന്ന പ്രതിഷേധ ധര്‍ണ 23ലേക്ക് മാറ്റി.
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിലാണ് മാറ്റിവെച്ചത്. 23 ന് ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുന്നതാണ്.
ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ വിവിധ ദുരന്ത പ്രദേശങ്ങളില്‍ അടിയന്തര സന്നദ്ധപ്രവര്‍ത്തനത്തിന് മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളും രംഗത്തിറങ്ങണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അഭ്യര്‍ത്ഥിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍