വട്ടകുണ്ട് തോടിന്റെ കൈവരി ഉടൻ പുനസ്ഥാപിക്കണം യൂത്ത് കോൺഗ്രസ്
താമരശ്ശേരി: കഴിഞ്ഞ കുറേ കാലങ്ങളായി തകർന്നു കിടക്കുന്ന കാരാടി വട്ടക്കുണ്ട് തോട് പാലത്തിൻറെ കൈവരി വാഹനങ്ങൾക്കും കാൽനട യാത്രക്കാർ ക്കും അപകടഭീഷണി ഉയർത്തി കൊണ്ടിരിക്കുകയാണ്.
ആയതിനാൽ അവ പുനസ്ഥാപിച്ചു കൊണ്ട് അപകടഭീഷണി ഒഴിവാക്കാനുള്ള നടപടി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അസംബ്ലി പ്രസിഡണ്ട് ഷമീർ ഓമശ്ശേരി അധ്യക്ഷത വഹിച്ചു. മുജീബ് പുറായിൽ, ജവഹർ പൂമംഗലം, അമീറലി, കോരങ്ങാട് എം പി സി ജംഷിദ്, ഫറൂക്ക് പുത്തലത്ത്, നിഷാദ് നരിക്കുനി, സർതാജ് ടി കെ പി, വിജീഷ് ഷറഫലി എന്നിവർ പങ്കെടുത്തു .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍