കോരങ്ങാട് പബ്ലിക് ലൈബ്രറിക്ക് എൻഎസ്എസ് വോളന്റീർമാർ പുസ്തകം നൽകി

താമരശ്ശേരി: ജിഎച്ച്എസ്എസ് താമരശ്ശേരി  എൻഎസ്എസ്  യൂണിറ്റിന്റെ നേതൃത്വത്തിൽ സമാഹരിച്ച 50 സാഹിത്യകൃതികൾ കോരങ്ങാട് പബ്ലിക് ലൈബ്രറിക്ക് നൽകി  എൻഎസ്എസ് വോളന്റീർമാർ മാതൃകയായി. എച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വോളന്റീർ രാധികാഉണ്ണികൃഷ്ണൻ ലൈബ്രറി പ്രസിഡന്റ്‌ അഷ്‌റഫ്‌ കോരങ്ങാടിനു കൃതികൾ ഏല്പിച്ചു. പ്രിൻസിപ്പൽ, കെ ഹേമലത. പി ടി എ പ്രസിഡന്റ്‌ പി എം അബ്ദുൽ മജീദ്. എൻഎസ്എസ് കോഓർഡിനേറ്റർ എം ടി അബ്ദുൽ അസീസ്. ആന്റണി ജോയ് , എ കെ അബ്ദുൽ അസീസ്, ബിന്ദു വി ജോർജ്, നാരായണൻ മാസ്റ്റർ, ലീഡർമാരായ ജസീൽ, അനാമിക സംബന്ധിച്ചു.