ഓട്ടോ തൊഴിലാളികള്‍ നട്ടു വളര്‍ത്തിയ ബദാം മരങ്ങള്‍ വെട്ടി നശിപ്പിച്ചു.

സിദ്ദിഖ് പന്നൂർ . OMAK റിപ്പോർട്ടർ

താമരശ്ശേരി പുതിയ ബസ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ നട്ടു വളര്‍ത്തിയ ബദാം മരങ്ങള്‍ രാത്രിയില്‍ വെട്ടി നശിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്‍വശത്തെ ഓട്ടോ സ്റ്റാന്റിലുള്ള നാല് തണല്‍ മരങ്ങളാണ് ഇരുട്ടിന്റെ മറവില്‍ വെട്ടി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഓട്ടോ തൊഴിലാളികള്‍ ഇല്ലാതിരുന്നപ്പോഴാണ് ടിപ്പറുമായെത്തിയ സംഘം മരങ്ങള്‍ മുറിക്കാന്‍ തുടങ്ങിയത്. ഈ സമയം ഇവിടെയെത്തി ഓട്ടോ ഡ്രൈവര്‍ റഫീഖ് ഇതിനെ എതിര്‍ത്തു. ഇതോടെയാണ് ശ്രമം ഉപേക്ഷിച്ചത്. 
ഇതിനകം മരങ്ങളുടെ ശിഖിരങ്ങളും പ്രധാന തടിയുടെ മുകള്‍ ഭാഗവും മുറിച്ച് ടിപ്പറിലേക്ക് മാറ്റിയിരുന്നു. പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരമാണ് മരങ്ങള്‍ മുറിച്ചതെന്നാണ് ഇവര്‍ അറിയിച്ചത്. ആറ് മാസം മുമ്പ് ശിഖിരങ്ങള്‍ മുറിച്ചപ്പോള്‍ ഓട്ടോ തൊഴിലാളികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേതനം നല്‍കിയിരുന്നു. മരം മുറിക്കില്ലെന്ന് ഉറപ്പ് നല്‍കിയതാണെന്നും വീണ്ടും രാത്രിയുടെ മറവില്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കുകയായിരുന്നുവെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍