വാപ്പനാംപൊയിൽ - വട്ടക്കൊരു കുടിവെള്ള ക്ഷാമത്തിന് സാശ്വത പരിഹാരമാവുന്നു .
താമരശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഇരുപതു ലക്ഷം രൂപ ഉപയോഗിച്ച് നടപ്പാക്കുന്ന വാപ്പനാം പോയിൽ-വട്ടക്കൊരു കുടിവെള്ള പദ്ധതിക്ക് കിണറിനും ടാങ്കിനും നൽകിയ സ്ഥലത്തിൻ്റെ രേഖകൾ ഏറ്റുവാങ്ങി.
കിണറിനു വേണ്ടി നൽകിയ സ്ഥലത്തിൻറെ രേഖകൾ പി എ അബ്ദുസമദ് ഹാജിയും ടാങ്കിനു വേണ്ടി നൽകിയ സ്ഥലത്തിൻ്റെ രേഖകൾ ടി പി കെ സലാമിനുവേണ്ടി മകൻ ഫവാസും ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ കെ കൗസർ മാസ്റ്റർക്ക് കൈമാറി.
പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഹാഫിസ് റഹ്മാൻ, വാർഡ് മെമ്പർ ആയിഷ മുഹമ്മദ്, വികസന സമിതി കൺവീനർ എ പി സമദ്. യുഡിഎഫ് നേതാക്കളായ എം ടി ആലി ഹാജി, എ പി മുഹമ്മദലി, അഷ്കർ പാറക്കൽ, എൻ പി ഇസ്മയിൽ, സികെ ജലീൽ. വി പി സലാം, ഒപി കബീർ, വി പി റിയാസ്, ജവാദ്, ആദിൽ ഷാൻ, അൽത്താഫ് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍