ഉപ തെരഞ്ഞെടുപ്പ്; ഉണ്ണികുളത്ത് ഒ എം ശശീന്ദ്രനും കെ വി പുഷ്പരാജനും സ്ഥാനാര്‍ഥികള്‍
ഉണ്ണികുളം: ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 15-ാം വാര്‍ഡ് വള്ളിയോത്ത് യു ഡി എഫ് നിന്ന് മുസ്‌ലിം ലീഗിലെ ഒ എം ശശീന്ദ്രനും എല്‍ ഡി എഫ് നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി കെ വി പുഷ്പരാജനും മത്സരരംഗത്ത്. എസ് സി ജനറല്‍ സംവരണ വാര്‍ഡായ വള്ളിയോത്ത് കഴിഞ്ഞ തവണ വിജയിച്ച മുസ്ലിംലീഗിലെ ഗംഗാധരന്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. ഇരു മുന്നണികള്‍ക്കും തുല്യ സീറ്റുകളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ നറുക്കെടുപ്പിലൂടെ യു ഡി എഫിലെ ഏറാടിയില്‍ ഇന്ദിര പ്രസിഡന്റും എല്‍ ഡി എഫിലെ നിജില്‍ രാജ് വൈസ് പ്രസിഡന്റുമാണ്. ആകെയുള്ള 23 വാര്‍ഡുകളില്‍ യു ഡി എഫ് 10, എല്‍ ഡി എഫ് 10, ബി ജെ പി 3 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഈ വാര്‍ഡില്‍ ഒഴിവ് വന്നതോടെ യു ഡി എഫിന് ഒമ്പതും എല്‍ ഡി എഫിന് പത്തും അംഗങ്ങളായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍