ഇവർ ഇപ്പോഴും പിങ്ക് പൊലീസിലുണ്ടോ? കു‌ട്ടിയെ പരസ്യ വിചാരണ ചെയ്ത ഉദ്യോഗസ്ഥക്കെതിരെ ഹൈക്കോടതി


കുട്ടിയെ മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ സർക്കാരിനോ‌‌ട് ചോദ്യങ്ങളുമായി ഹൈക്കോടതി. അപമര്യാദ​യായി പെരുമാറിയ പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥക്ക് എതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. വഴിയിൽ കണ്ട കുട്ടിയോട് എന്തിനാണ് പൊലീസ് മൊബൈൽ ഫോണിനെക്കുറിച്ച് ചോദിച്ചതെന്ന് കോട‌തി ചോദിച്ചു. ഈ പൊലീസുദ്യോ​ഗസ്ഥ ഇപ്പോഴും പിങ്ക് പൊലീസിൽ തു‌ടരുന്നുണ്ടോ എന്നും ചോദിച്ച കോടതി സംഭവം ചെറുതായി കാണാനാവില്ലെന്നും വ്യക്തമാക്കി.

കേസിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വാദം കേൾക്കും. മൊബൈൽ ഫോൺ മോഷണം ആരോപിച്ച് ആറ്റിങ്ങലിൽ അപമാനിക്കപ്പെ‌ട്ട ജയചന്ദ്രന്റെ മകൾ ആണ് ഹൈക്കോ‌ടതിയെ സമീപിച്ചത്. ഉദ്യോ​ഗസ്ഥക്കെതിരെ കർശന ന‌ടപ‌ടി എടുക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെ‌ട്ടു. ഉദ്യോ​ഗസ്ഥ തന്നെ കള്ളിയെന്ന് വിളിച്ചു, അച്ഛന്റെ വസ്ത്രമൂരി പരിശോധന നടത്തി. ഉദ്യോ​ഗസ്ഥയെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ചെയ്യാത്ത തെറ്റിന് അപമാനിക്കപ്പെട്ട തങ്ങൾക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

ആറ്റിങ്ങലിൽ ഐഎസ്ആർഒയുടെ വാഹനം വരുന്നത് കാണാൻ എത്തിയതായിരുന്നു തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരിയായ മകളും. ഇവരുടെ അടുത്തായി പിങ്ക് പൊലീസിൻരെ വാഹനവും പാർക്ക് ചെയ്തിരുന്നു. കാറിലുള്ള മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥ ജയചന്ദ്രനോടും മകളോടും മോശമായി പെരുമാറുകയായിരുന്നു. സംഭവം കണ്ട് സമീപത്തുണ്ടായിരുന്നവരും ഇടപെട്ടു. ഇതിനിടെ മൊബൈൽ ഫോൺ പൊലീസ് വാഹനത്തിൽ നിന്നും കണ്ടെത്തി. നേരത്തെ കുട്ടിയുടെ ബന്ധുക്കൾ‌ ബാലാവകാശ കമ്മീഷനടക്കം പരാതി നൽകിയിരുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍