ജാഗ്രതയോടെ കുരുന്നുകൾ സ്കൂളിലെത്തി” ജാഗ്രത കൈവിടാതെ അധ്യാപകരും
താമരശ്ശേരി: നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷമാണ് കുരുന്നുകൾ ഇന്ന് സ്കൂളിലെത്തി എല്ലാം സ്കൂളുകളിലും രാവിലെ പ്രവേശനോത്സവം നടത്തും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷപൂർവമായി തന്നെ കുട്ടികളെ സ്കൂളിലേക്ക് വരവേറ്റത്.
കോരങ്ങാട് ജി എൽ പി സ്കൂളിലെ പ്രവേശന ഉത്സവം താമരശ്ശേരി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ് ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡണ്ട് ഹബീബ് റഹ്മാൻ
സ്കൂൾ അധ്യാപകരും പങ്കെടുത്തു
ആദ്യ ദിവസം സ്കൂളിലെ 240 കുട്ടികളിൽ 120 കുട്ടികൾ സ്കൂളിലെത്തി. കൃത്യമായി സാമൂഹ്യ അകലം പാലിച്ചു കൊണ്ടാണ് കുട്ടികളെ ക്ലാസിൽ ഇരുത്തിയത്.10 അധ്യാപകരും സ്കൂളിൽ എത്തി.
ഉച്ച ഭക്ഷണം കുട്ടികളുടെ ഇരിപ്പിടത്തിൽ തന്നെ അധ്യാപകർ എത്തിച്ചു നൽകി.
കൈ കഴുകാനുള്ള പൈപ്പുകളും അകലം പാലിച്ചു കൊണ്ട് തന്നെയാണ് ക്രമീകരിച്ചത്.
ഓരോ കുട്ടികളെയും കൃത്യമായി പരിശോധനയ്ക്ക് ശേഷമാണ് സ്കൂൾ ക്ലാസ് റൂമിലേക്ക് കടത്തിവിട്ടത്.
20 മാസത്തിനുശേഷം സ്കൂളിലെത്തിയ സന്തോഷത്തിലാണ് മിക്ക വിദ്യാർഥികളും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍