മതസ്പർധ വളർത്തിയതിന് നമോ ടിവി അവതാരകയേയും ഉടമയേയും അറസ്റ്റ് ചെയ്തു

മതസ്പർധ വളർത്തുന്ന തരത്തിൽ വാർത്ത നൽകിയ നമോ ടി വി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു. ഉടമയായ രഞ്ജിത്ത് ടി എബ്രഹാം, അവതാരകയായ ശ്രീജ വള്ളിക്കോട് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. തിരുവല്ല എസ്എച്ച്ഒ പി.എസ്. വിനോദിന് മുമ്പാകെ ഉച്ചയോടെയാണ് ഇരുവരും കീഴടങ്ങിയത്. മുൻകൂർ ജാമ്യം തേടിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. സെപ്റ്റംബർ 19 നാണ് ഐപിസി 153 (എ) വകുപ്പ് പ്രകാരം കലാപാഹ്വാനത്തിന് തിരുവല്ല പൊലീസ് കേസെടുത്തത്. 

നമോ ടിവി എന്ന യുട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോ ഒരു മതവിഭാഗത്തെ അധിക്ഷേപവും അശ്ലീല പരാമർശവും നടത്തിക്കൊണ്ടുള്ളതായിരുന്നു. ഇതിനെതുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം പരാതിയുമായി രംഗത്ത് വന്നിരുന്നു. ഇതിനെ പിന്നാലെയാണ് പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഇരുവരും ഒളിവിൽ പോകുകയായിരുന്നു. ഒളിവിലിരുന്നുകൊണ്ട് മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് ഇരുവരും കീഴടങ്ങിയത്. വൈകുന്നേരം നാലുമണിയോട് കൂടെ ഇരുവരെയും തിരുവല്ല കോടതിയിൽ ഹാജരാക്കും

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍