വീടിനുമുകളിൽ കയറും വാട്ടർടാങ്ക് തുറക്കും കുളിക്കും കുടിക്കും സ്ഥലം വിടും'': ജനവാസ മേഖലയിൽ വാനരന്റെ വിളയാട്ടം

താമരശ്ശേരി: ജനവാസ മേഖലയിൽ ഏതാനും ആഴ്ചകളായി വഴിതെറ്റിയെത്തിയ കുരങ്ങന്റെ വിളയാട്ടം.

കോരങ്ങാട് ആനപ്പാറ പൊയിൽ  എന്നിവിടങ്ങളിൽ ഇന്ന് രാവിലെയോടെ വീടിന്റെ മുകളിൽ  കയറിയ കുരങ്ങൻ വാട്ടർ ടാങ്കിന്റെ അടപ്പ് ഇളകി മാറ്റിയശേഷം  വെള്ളം   കുടിയും കുളിയും കഴിഞ്ഞതിനുശേഷമാണ് മടങ്ങുന്നത്. 
കുരങ്ങ് പനി  ഉൾപ്പെടെ മാരകമായ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതായി നാട്ടുകാർ ആശങ്ക അറിയിച്ചു.


കോരങ്ങാട് മഖാം സമീപം മരത്തിനു മുകളിൽ കുരങ്ങൻ ഉറപ്പിച്ച നിലയിൽ

സമീപ പ്രദേശങ്ങളിലുമുള്ള നാളികേരങ്ങളും കുരങ്ങൻ  നശിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുരങ്ങനെ കെണിയൊരുക്കി പിടികൂടി വനവാസ മേഖലയിൽ വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍