അയ്യപ്പൻവിളക്ക് മഹോത്സവത്തിന്റെ സ്വാഗതംസംഘം രൂപീകരിച്ചു.

താമരശ്ശേരി: അഖിലഭാരത അയ്യപ്പ സേവാസംഘം താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ താമരശ്ശേരിയിൽ ഡിസംബർ 18 ന് ശനിയാഴ്ച നടത്തുന്ന 66-ാമത് അയ്യപ്പൻവിളക്ക് മഹോത്സവത്തിന്റെ സ്വാഗതംസംഘം രൂപീകരിച്ചു.

സ്വാഗത സംഘം രൂപീകരണ യോഗത്തിൽ സേവാ സംഘം പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷത വഹിച്ചു.

മുതിർന്ന ഗുരുസ്വാമി പി.എം.അമൃതദാസ് തമ്പി ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.

ബാബു നമ്പൂതിരി കരുവാറ്റ, ടി.എൻ. രാമനുണ്ണി നായർ ,രാധാകൃഷ്ണൻ ഉണ്ണികുളം, പി.ടി. മൂത്തോറൻകുട്ടി, വി.പി.രാജീവൻ , നീലഞ്ചേരി ബാലകൃഷ്ണൻ നായർ , മാണിക്കോത്ത് സുകുമാരൻ , എ.ടി. സുധി , ജി.ബി രാജേഷ് പ്രസംഗിച്ചു.

കെ.പി. ഷിജിത്ത് സ്വാഗതവും സി.എസ്.സുധീഷ്കുമാർ നന്ദിയും പറഞ്ഞു.

അയ്യപ്പൻ വിളക്ക് മഹോത്സവം വിജയപ്രദമാക്കാൻ 51 അംഗ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
ചെയർമാൻ - കരുവാറ്റ ബാബു നമ്പൂതിരി, ജനറൽ കൺവീനർ - സുധീഷ് കുമാർ ,ട്രഷറർ - വി .പി . രാജീവൻ.
 താമരശ്ശേരി 66-ാമത് അയ്യപ്പൻ വിളക്ക് മഹോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണ യോഗം അമൃത ദാസ് തമ്പി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍