കളിക്കൂട്ടുകാരനെ പിരിയാൻ മനസ്സില്ല അങ്ങനെ ജാക്കിയും സ്കൂളിൽ ചേർന്നു

കാസർകോട് : പുല്ലൂര്‍-പെരിയ   ആയംപാറ സ്കൂളിലെ രണ്ടാം ക്ലാസുകാരൻ ഹർഷരാജിന്റെ വളർത്തുനായ ജാക്കിയാണ് കൂട്ടുകാരനെ പിരിഞ്ഞിരിക്കാൻ കഴിയാതെ സ്കൂളിലെത്തിയത്.

രാവിലെ സ്കൂളിൽ പോകാൻ ഒരുങ്ങുമ്പോഴേ ജാക്കി ബഹളമായിരുന്നു ബാഗുമെടുത്ത് ഹർഷരാജ് ഇറങ്ങിയപ്പോൾ ചങ്ങല കടിച്ച് പൊട്ടിക്കാൻ തുടങ്ങി ഇതുകണ്ട് വീട്ടുകാർ ജാക്കിയേ തുറന്ന് വിട്ടു .
ഹർഷരാജിനെ പിന്തുടർന്ന് സ്കൂൾ gate വരെ എത്തി അൽപനേരം പുറത്ത് നിന്നു പിന്നെ അകത്ത് കയറി ഹർഷരാജിന്റെ ക്ലാസ്സ്‌ കണ്ടുപിടിച്ച് അകത്ത് കയറി അവന്റെ തൊട്ടടുത്ത് തറയിൽ ഇരിപ്പുറപ്പിച്ചു.
മറ്റു കുട്ടികളും ടീച്ചറും ആദ്യം ഭയന്നു എങ്കിലും ജാക്കി യാതൊരു ബഹളവും ഇല്ലാതെ അടങ്ങി ഒതുങ്ങി ക്ലാസ്സിൽ ഇരുന്നു .

നാട്ടുകാരും രക്ഷിതാക്കളുമൊക്കെ ഈ കാഴ്ച കാണാൻ ക്ലാസ്സിലെത്തിയപ്പോൾ 
ഇതൊന്നും ശ്രദ്ധിക്കാതെ ജാക്കി ഹർഷരാജിനെ മാത്രം ശ്രദ്ധിച്ച് ഇരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍