ബിരിയാണി നിറച്ച ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ അതിക്രമം

രാമനാട്ടുകര(കോഴിക്കോട്) : ഭക്ഷണത്തിൽ പുഴുവെന്ന് തെറ്റിദ്ധരിച്ച് കടയിൽക്കയറി ബിരിയാണിനിറച്ച ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്. രാമനാട്ടുകര എയർപോർട്ട് റോഡിൽ പാലക്കൽ ബിരിയാണി സെന്ററിലാണ് യുവാവിന്റെ പരാക്രമം.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചരമണിക്കാണ് സംഭവം. കടയിലെത്തി പാർസൽ വാങ്ങിച്ച ബിരിയാണിപ്പൊതിയിൽ പുഴുവുണ്ടെന്നാരോപിച്ച് യുവാവ് കടയിലെത്തി ബഹളംവെച്ചു.

കടയുടമ ഷമീം ഇത് പരിശോധിച്ചപ്പോൾ എണ്ണയിൽ പൊരിഞ്ഞ അരിമണികളാണെന്ന് തിരിച്ചറിഞ്ഞു. ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. പിന്നീട് രാമനാട്ടുകര നഗരസഭയിലെത്തി ഹെൽത്ത് ഇൻസ്പെക്ടറോട് ഇയാൾ പരാതിപറഞ്ഞു. ഇതനുസരിച്ച് സ്ഥലത്തെത്തിയ ഹെൽത്ത് ഇൻസ്പെക്ടർ ഇ. ബാബു ബിരിയാണി പരിശോധിക്കുന്നതിനിടെയാണ് യുവാവ് അരിയടങ്ങിയ ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞത്.

എട്ടുകിലോ ബിരിയാണിയാണ് റോഡിൽ വീണ് നശിച്ചത്. ഇതോടെ ഉടമ പോലീസിൽ അറിയിച്ചു. ഫറോക്കിൽനിന്ന് പോലീസെത്തി യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പ്രാഥമിക പരിശോധനയിൽ പുഴുവല്ലെന്നും എണ്ണയിൽ പൊരിഞ്ഞ അരിമണിയാണെന്നാണ് നിഗമനമെന്നും എച്ച്.ഐ. ബാബു പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍